താമരശ്ശേരി - കെ റെയിലിൻ്റെ പേരിൽ സാധാരണക്കാരെയും സ്ത്രീകളെയും അതീവ ക്രൂരമായി വേട്ടയാടുന്ന കേരള പോലീസിൻ്റെ നടപടിയിൽ ഭാരതീയ മഹിളാ മോർച്ച താമരശ്ശേരി മണ്ഡലം സമിതി പ്രതിഷേധം രേഖപ്പെടുത്തി.' ജന വിരുദ്ധവും അഴിമതിക്കു കാരണമാകുന്നതും നിരവധി ജനങ്ങളുടെ കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെടുത്തുന്നതുമായ കെ.റെയിൽ പദ്ധതി തി യിൽ നിന്നും സർക്കാർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് സുനിത വാസു ഉത്ഘാടനം ചെയ്തു യോഗത്തിൽ ,ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, ശ്രീനിവാസൻ '
ഒ കെ ഷാജി - ഷൈമ വിനോദ് ജസ്സി മനോജ്.സജിത ബിജു എന്നിവർ സംസാരിച്ചു.
