ദുബൈ : ജന്മ വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് നേരിട്ട് പെരിയാർ നീന്തിക്കടന്ന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയ അസീം വെള്ളിമണ്ണക്കും പരിശീലകൻ സജി തോമസ് വാളശ്ശേരിക്കും ദുബൈ കെ എം സി സി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി .
മണ്ഡലം പ്രസിഡണ്ട് ഒ.കെ അബ്ദുസ്സലാമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ ട്രഷറർ നജീബ് തച്ചംപൊയിൽ ഇരുവർക്കും ഉപഹാരം കൈമാറി.
ആസിമിന്റെ പിതാവ് സഈദ് യമാനി, കമ്മറ്റി ഭാരവാഹികളായ റഷീദ്, വി.സി.അബ്ദുൽ ഗഫൂർ, സിദ്ധീഖ് സ്മാർട്ട് കെയർ തുടങ്ങിയവർ സംബന്ധിച്ചു.
ജനശ്രദ്ധ നേടിയ ഒട്ടേറെ സാമൂഹിക ഇടപെടൽ നടത്തിയും കല കായിക രംഗത്ത് പ്രശസ്തനായും അസീം വെളിമണ്ണ നേട്ടങ്ങൾ കൊയ്ത് മുന്നേറുന്നത് സജി തോമസെന്ന പരിശീലകന്റെ ശിക്ഷണത്തിലാണ്.
ഹ്രസ്വ സന്ദർശനാർത്ഥം യു.എ.ഇ യിലെത്തിയപ്പോൾ ലഭിച്ച സ്വീകരണത്തിന് ഇരുവരും സന്തോഷം പ്രകടിപ്പിച്ചു. കൊടുവള്ളി മണ്ഡലം കെ എം.സി.സി ജനറൽ സെക്രട്ടറി യു.പി സിദ്ദീഖ് ചടങ്ങിന് സ്വാഗതവും റഷീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.