കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ഹരിതം സുന്ദരം കട്ടിപ്പാറ എന്ന പദ്ധതിയിൽ ഉറവിട മാലിന്യ സംസ്‌കരണത്തിന് വീടുകളിലെ ജൈവ മാലിന്യങ്ങൾ സംസ്ക്കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള ബയോബിൻ 4ാം വാർഡ് ചമലിൽ വാർഡ് മെബ്ബറും , ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ അനിൽ ജോർജ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ യൂണിറ്റുകൾ എത്തിക്കുക എന്നതാണ് ഭരണ സമിതി ലക്ഷ്യം വെക്കുന്നത്.
ചടങ്ങിൽ നാസർ ചമൽ , യു കെ അനന്ത കുമാർ , സുരേഷ് കുന്നുമ്മൽ , സുധാകരൻ അയ്യപ്പൻകാവിൽ , കുമാരൻ കുന്നുമ്മൽ , മൂത്തോറൻക്കുട്ടി എന്നിവർ സംബന്ധിച്ചു.