Trending

ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരുവമ്പാടിയിൽ വ്യാപക നാശനഷ്ടങ്ങൾ



പുല്ലൂരാംപാറ :ഇന്ന് വൈകുന്നേരം 3. 30ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരുവമ്പാടി പഞ്ചായത്തിലെ തുമ്പച്ചാൽ മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ .
ഇവിടെ തുമ്പച്ചാൽ കാളിയാമ്പുഴ റോഡിൽ തെങ്ങ് പ്ലാവ് തുടങ്ങിയ വലിയ മരങ്ങൾ കടപുഴകി വീഴുകയും റോഡ് വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മരങ്ങൾ കടപുഴകി വീണത് മൂലം തുമ്പച്ചാൽ പ്രദേശത്തെ വൈദ്യുത പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ഈ പ്രദേശത്ത് വാർഡ് മെമ്പർ ബിന്ദു ജോൺസന്റയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Post a Comment

Previous Post Next Post