തൊടുപുഴ:തൊടുപുഴയിൽ ചീനിക്കുഴിയില്‍ വീടിന് പെട്രോൾ ഒഴിച്ച് തീവെച്ച് നാല് പേരെ പിതാവ് കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കു ന്നേല്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്.ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കുടുംബം ഉറങ്ങിക്കിടക്കുമ്പോൾ ജനലിലൂടെ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്നാണ് വിവരം.കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഹമീദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. കൃത്യമായ പ്ലാനിംങ്ങോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞിരുന്നതായി അയൽവാസി കൾ പറഞ്ഞു.