Trending

​കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് രാജീവൻ മാസ്റ്റർ അന്തരിച്ചു



കോഴിക്കോട്: ഡിസിസി മുൻ പ്രസിഡൻറ് യു രാജീവൻ (67) അന്തരിച്ചു. 


അർബുദ രോ​ഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. 


മൃതദേഹം രാവിലെ ഒൻപത് മണിക്ക് കോഴിക്കോട് ഡിസിസി ഓഫിസിൽ പൊതുദർശനത്തിന്ന് വയ്ക്കും. 


സംസ്കാരം ഇന്ന് (25-03-2022- വെള്ളി) വൈകുന്നേരം കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ. 


കോഴിക്കോട് ജില്ലയിൽ പാർട്ടിയുടെ മികച്ച സംഘാടകനും വാ​ഗ്മിയുമായിരുന്നു.


യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവ്വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ പി സി സി നിർവ്വാക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ചെയർമാൻ, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.


കൊയിലാണ്ടി നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്നു. 


മൂന്നുതവണ വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ജനറൽ കൺവീനറായി പ്രവർത്തിച്ച് യു ഡി എഫിന് തുടർച്ചയായി അട്ടിമറി വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 


യു ഡി എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ കൺവീനറുമായി പ്രവർത്തിച്ചു. 


ഉണിത്രാട്ടിൽ പരേതനായ കുഞ്ഞിരാമൻ നായരുടെയും ലക്ഷമി അമ്മയുടെയും മകനാണ്. 


ഭാര്യ: ഇന്ദിര (അധ്യാപിക).


മക്കൾ: രജീന്ദ് (സോഫ്റ്റ് വെയർ എൻജിനിയർ), ഡോ. ഇന്ദുജ( ആയൂർവേദ ഡോക്ടർ).

Post a Comment

Previous Post Next Post