കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്ത് അതിർത്തിയിൽ കട്ടിപ്പാറ പഞ്ചായത്തിൽ ഇരുതുള്ളി പുഴയുടെ തീരത്ത് പ്രവർത്തിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള അതിരൂക്ഷമായ ദുർഗന്ധം കാരണം കരിമ്പാലകുന്ന് പ്രദേശത്ത് ജനജീവിതം സാധ്യമല്ലാതായിരിക്കുന്നു.
പ്രദേശവാസികൾ വർഷങ്ങളായി സമര രംഗത്താണ്. എല്ലാ പ്രതിക്ഷേധങ്ങളെയും വൻ സ്വാധീനമുള്ള പ്ലാൻട് ഉടമകൾ കണ്ടില്ല എന്ന് നടിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് സി.പി.ഐ (എം ) നേതാക്കളായ ജോർജ് എം തോമസ്, ടി വിശ്വനാഥൻ എന്നവരുടെ നേതൃത്ത്വത്തിൽ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുടെ പ്രയാസങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഫ്രഷ് കട്ട് ഉടമകളുമായി ചർച്ച നടത്തുകയും 2022 മാർച്ച് 30 നകം ദുർഗന്ധം അവസാനിപ്പിക്കും എന്ന് ഉറപ്പ് നൽകുകയും ചെയ്തതാണ്. എന്നാൽ ഇതിന് പരിഹാരം കാണാൻ ഉടമകൾ തയ്യാറായില്ല.
ഈ സാഹചര്യത്തിലാണ് സി പി ഐ (എം) കോടഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഫ്രഷ് കട്ട് ഫാക്ടറിയിലേക്ക് ബഹുജന മാർച്ച് നടത്താൻ തീരുമാനിച്ചത്.
കരിമ്പാലക്കുന്നിൽ സംയുക്ത സമരസമിതി രൂപീകരിക്കാൻ ബഹുജന കൺവെൻഷൻ ചേർന്നു. കൺവെൻഷൻ സി പി ഐ (എം) തിരുവമ്പാടി ഏരിയാ കമ്മറ്റി അംഗം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. തമ്പി നെടുംപിള്ളിൽ അത്യക്ഷത വഹിച്ചു. കെ.പി ചാക്കോച്ചൻ , ലോക്കൽ സെക്രട്ടറി ഷിജി ആന്റണി എന്നിവർ സംസാരിച്ചു. എ.എം ഫൈസൽ സ്വാഗതം പറഞ്ഞു.
സമരസമിതി ഭാരവാഹികളായി ഉനൈസ് കാരാട്ട് ചെയർമാൻ, എ.എം ഫൈസൽ കൺവീനർ, തമ്പി നെടുംപിള്ളിൽ ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.
