കോടഞ്ചേരി: കോടഞ്ചേരിയിലെ ലൗ ജിഹാദ് ഡിവൈഎഫ്ഐയും ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടിൻ്റെ നാവായി മാറുന്നു, ലൗ ജിഹാദ് ആണെന്ന് പറഞ്ഞ സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം തോമസ് പിന്നീട് പാർട്ടിയുടെ സമ്മർദ്ദത്തിൽ മാറ്റി പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടി പോപ്പുലർ ഫ്രണ്ടിനും ഇസ്ലാമിക മത മൗലിക വാദികൾക്കും അടിമ പെട്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. ഈ സംഭവത്തിന് പിന്നിൽ രക്ഷിതാക്കൾ ഉയർത്തുന്ന ആരോപണത്തിൽ ദുരൂഹത നീക്കണം, മകളെ സാമ്പത്തികമായി ചൂഷണം ചെയ്തു വെന്നും സമ്മർദ്ദത്തിൽ പെടുത്തി എന്ന ആരോപണം ഗൗരവമേറിയത് ആണെന്നും പ്രഫുൽ പറഞ്ഞു.
കോടഞ്ചേരി ലൗജിഹാദിൻ്റെ ഇരയായ പെൺകുട്ടിയുടെ രക്ഷിതാക്കളെ കോടഞ്ചേരിയിലെ വീട്ടിൽ എത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്,ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, യുവമോർച്ച സംസ്ഥാന സമിതി അംഗം ലിബിൻ ബാലുശ്ശേരി, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സജീവ് ജോസഫ്,യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് വിപിൻ ദാസ്, മഹിളാ മോർച്ച പ്രസിഡൻ്റ് രഞ്ജിനി അജയൻ, ഒബിസി മോർച്ച മണ്ഡലം NGS മണി തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.
