Trending

പുതുവത്സര ആഘോഷവും, അനുമോദനവും




ചമൽ : ചമൽ നടുക്കുന്ന് പ്രദേശത്തെ കുടുംബാംഗങ്ങൾ ഒരുമിച്ചു ചേർന്ന് ന്യൂ ഇയർ ആഘോഷവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റായി നിയമനം ലഭിച്ച വിവേക് കെ.പി.യെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

യോഗത്തിൽ ഗാനമേള, ക്വിസ് മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയ്‌ക്കൊപ്പം വിവിധയിനം കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഫാസിൽ ചമൽ സ്വാഗതം പറഞ്ഞ ചടങ്ങ് വിവേക് കെ.പി. ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീൻ (മുട്ടായി), ശർമിള എന്നിവർ ചേർന്ന് വിവേക് കെ.പി.ക്ക് മൊമെന്റോ നൽകി ആദരിച്ചു.
യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സുധൻ നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post