 |
| ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാല വാർഷിക ജനറൽ ബോഡിയും, ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ് നിർവഹിക്കുന്നു |
കട്ടിപ്പാറ: ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വയനാശാലയുടെ വാർഷിക ജനറൽ ബോഡി യോഗവും ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക നിലയം പ്രസിഡണ്ട് കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ്, പഞ്ചായത്ത് മെമ്പർമാരായ സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത്, കൂടാതെ കെ.സി. ലെനിൻ ചന്ദ്രൻ എന്നിവരെ ആദരിച്ചു.
 |
| നാലാം വാർഡ് മെമ്പർ സൗമ്യ പ്രജീഷിനെ സാംസ്‌കാരിക നിലയം ജോയിന്റ് സെക്രട്ടറി ഷീലത വിജയൻ പൊന്നാട അണിയിച്ചു ആദരിച്ചു. |
 |
| ഏഴാം വാർഡ് മെമ്പർ കെ.സി ലെനിൻ നെ സാംസ്‌കാരിക നിലയം എക്സിക്യൂട്ടീവ് മെമ്പർ മിനി നാരായണൻകുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. |
 |
| എട്ടാം വാർഡ് മെമ്പർ ശ്രീജില ശ്രീജിത്തിനെ സാംസ്‌കാരിക നിലയം എക്സിക്യൂട്ടീവ് മെമ്പർ വത്സല കൃഷ്ണൻകുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു |
 |
| എട്ടാം വാർഡ് മെമ്പർ ശ്രീജില ശ്രീജിത്തിനെ സാംസ്‌കാരിക നിലയം എക്സിക്യൂട്ടീവ് മെമ്പർ വത്സല കൃഷ്ണൻകുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു |
കെ.സി ലെനിൻ, സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത്, ഷീലത വിജയൻ, രതീഷ് പി.എം എന്നിവർ ആശംസകൾ നേർന്നു.
രാജൻ കെ.പി സ്വാഗതവും ജോബിഷ് പി.കെ നന്ദിയും പറഞ്ഞു.
യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കവതരണവും അവതരിപ്പിച്ചു. തുടർന്ന് പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.