പുതുപ്പാടി : ആച്ചി നാല് സെൻ്റ് ഉന്നതിയിലെ ST വനിതയെ 28-ാം തിയ്യതി വീട്ടിൽക്കയറി അയൽക്കാർ മർദ്ദിച്ചിരുന്നു. ഇത് കാണിച്ച് താമരശ്ശേരി പോലീസിൽ പരാതി നല്കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടാവാത്തതിൽ ബി.ജെ.പി ഈങ്ങാപ്പുഴ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു.
ബി.ജെ.പി ഈങ്ങാപ്പുഴ ഏരിയ കമ്മറ്റിയുടെയും മഹിളമോർച്ച മണ്ഡലം കമ്മറ്റിയുടെയും ഭാരവാഹികൾ ഇന്നലെ വൈകുന്നേരം മർദ്ദനമേറ്റ സന്ധ്യയെയും കുടുംബത്തെയും സന്ദർശിച്ചപ്പോഴാണ് നിയമനടപടി വൈകുന്നതിൽ പ്രതിഷേധമറിയിച്ചത്.
വീട് സന്ദർശിച്ച സംഘത്തിൽ ഈങ്ങാപ്പുഴ ഏരിയ കമ്മിറ്റി പ്രസിഡണ്ട് മനോജ് പെരുമ്പള്ളി, ജന.സിക്രട്ടറി വി.കെ.രാജേഷ്, വൈ.പ്രസി. ഉണ്ണികൃഷ്ണൻ.കെ.എസ്, ശ്രീനാഥ്.പി.കെ, റഫീഖ്, മഹിളാമോർച്ച മണ്ഡലം ജന.സിക്രട്ടറി ബിനു സിബിരാജ്, പഞ്ചായത്ത് പ്രസിഡണ്ട് റജീന ടീച്ചർ, ട്രഷറർ ഏലമ്മ, വൈസ് പ്രസിഡണ്ട് മാളുക്കുട്ടി തുടങ്ങിയവർ ഉണ്ടായിരുന്നു.
