Trending

കൈതപ്പൊയിലിൽ യുവതിയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി




താമരശ്ശേരി: കൈതപ്പൊയിലിലുള്ള അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഹസ്ന (34)യെ ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്ന കഴിഞ്ഞ എട്ട് മാസമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന്, സമീപത്തെ റൂമിൽ താമസിക്കുന്നയാളും നിലവിലെ ജീവിത പങ്കാളിയുമായ പുതുപ്പാടി ചോയിയോട് വേനകാവ് സ്വദേശി ആദിൽ (29) ഫ്ലാറ്റ് ഉടമയെ വിളിച്ചു വരുത്തി. തുടർന്ന് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഹസ്നയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഹസ്നയും ആദിലും കഴിഞ്ഞ എട്ട് മാസത്തോളമായി ഒരുമിച്ച് കഴിയുകയായിരുന്നു. ഹസ്ന വിവാഹമോചിതയാണ്. ആദിലുമായി വിവാഹം നടന്നിരുന്നില്ല. 

ആദിലും വിവാഹമോചിതനാണ്.
ഈങ്ങാപ്പുഴയിൽ മകൻ വെട്ടിക്കൊലപ്പെടുത്തിയ സുബൈദയുടെ സഹോദരിയുടെ മകനാണ് ആദിൽ.

മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post