താമരശ്ശേരി : വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡ് സമിതിയുടെ ആഭിമുഖ്യത്തിൽ അടിവാരത്തു നിന്നും താമരശ്ശേരിയിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു.
വിശ്വഹിന്ദു പരിഷത്ത് ജില്ല സംഘടന സിക്രട്ടറി സുബീഷ് നരിക്കുനി ജില്ല സേവാ പ്രമുഖ് സുനിൽകുമാർ(ഉണ്ണി പൊൽപ്പാടം) ടി.പി.അനന്തനാരായണൻ എന്നിവർ പ്രഖണ്ഡ് സേവാ പ്രമുഖ് കെ.ബി.സുബീഷ് സ്വാഗത സംഘം ചെയർമാൻ മഞ്ജേഷ് എന്നിവർക്ക് കൈമാറി റാലി ഉദ്ഘാടനം ചെയ്തു.
റാലി താമരശ്ശേരിയിൽ സമാപിച്ചതിനു ശേഷം നടന്ന സമാപന യോഗത്തിൽ സുനിൽകുമാർ(ഉണ്ണി പൊൽപ്പാടം) അദ്ധ്യക്ഷത വഹിച്ചു. കെ.ബി.സുബീഷ് സ്വാഗതവും പി.മനോജ് നന്ദിയും പറഞ്ഞു. ഷാൻകട്ടിപ്പാറ, ടി.പി. അനന്തനാരായണൻ എന്നിവർ സംസാരിച്ചു.
മഞ്ജേഷ്, പി.വി.സാബു, എം.ആർ.രാകേഷ്, കെ.എം. സജീവൻ, ബബീഷ്, ബിൽജു രാമദേശം, രജീഷ് വേണാടി എന്നിവർ നേതൃത്വം നല്കി.
