പുതുപ്പാടി:
ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി കോഴിക്കോട് സി എച്ച് സെന്ററിന് കൈമാറുന്ന റമദാൻ റീലിഫിന്റെ ഭാഗമായുള്ള സാമ്പത്തിക സഹായം മഹല്ല് പ്രസിഡന്റ് ഒ കെ ഹംസ മാസ്റ്ററിൽ നിന്ന് പുതുപ്പാടി പഞ്ചായത്ത് 10ആം വാർഡ് മുസ്ലിംലീഗ് പ്രസിഡന്റ് ടി പി അബ്ദുൽ മജീദ് ഹാജി ഏറ്റുവാങ്ങി.
ചടങ്ങിൽ പി കെ മജീദ്, ഒ കെ അബ്ദുൽ സത്താർ, ഒ കെ അബ്ദുൽ റസാഖ് ഹാജി, എം കെ ഹംസ ഹാജി, മുഹമ്മദ് കുട്ടിമോൻ, ഒ കെ സി മൊയ്തീൻ, കബീർ മാസ്റ്റർ എന്നിവർ സന്നിഹിതരായി.
