കൊടുവള്ളി: കൊടുവള്ളി മുന്‍സിപ്പാലിറ്റി വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.സി സോജിത്ത് നാമനിര്‍ദ്ദേശക പത്രിക നല്‍കി. ചൊവാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ സഹവരണാധികാരി കൊടുവള്ളി മുന്‍സിപ്പാലിറ്റി എല്‍എസ്ജിഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ എം അനില്‍കുമാര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. സിപിഐഎം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചത്. സിപിഐഎം താമരശേരി ഏരിയാ സെക്രട്ടറി കെ ബാബു, വായോളി മുഹമ്മദ് , സിപി നാസര്‍കോയ തങ്ങള്‍, കെ സോമന്‍, ഒപിഐ കോയ, കെ കെ അബ്ദുളള, പിടി അസ്സയിന്‍ കുട്ടി, കെടി സുനി, വി രവീന്ദ്രന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമരിച്ചു.
