Trending

പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു.



ചുണ്ടൻകുഴി: കേന്ദ്ര സർക്കാരിന്റെ നിരന്തരമായിട്ടുള്ള പെട്രോൾ, ഡീസൽ, ഗ്യാസ് വില വർധനയിൽ പ്രതിക്ഷേധിച്ച് ഐ എൻ എൽ ചുണ്ടൻകുഴി യൂണിറ്റ് കമ്മിറ്റി പ്രതിക്ഷേധ യോഗം നടത്തി. രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വേണ്ടി മുട്ടുമടക്കുന്ന ഭരണകൂടം നാടിനാപത്താണെന്ന് യോഗത്തിന്റെ ഉൽഘാടകൻ ഹുസൈൻ കുട്ടമ്പൂർ (ഐ എൻ എൽ കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്) അഭിപ്രായപ്പെട്ടു.

ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് യോഗാദ്ദ്യക്ഷനും ഐ എൻ എൽ കട്ടിപ്പാറ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും ആയ ഷരീഫ് ചുണ്ടൻകുഴി അറിയിച്ചു.

യോഗത്തിൽ റഹിനാസ് ചുണ്ടൻകുഴി, അനസ് മണ്ണേങ്ങൽ , സമദ് ചുണ്ടൻകുഴി, കാരപ്പറ്റ പുറായിൽ സാദിഖ്, മുസ്തഫ ചുണ്ടൻകുഴി, ലത്തീഫ് ചുണ്ടൻകുഴി, സലീം ചമൽ , കെ.കെ ഷമീർ മറ്റു യൂണിറ്റ് ഭാരവാഹികളും സംബന്ധിച്ചു.

Post a Comment

Previous Post Next Post