കൊടുവള്ളി: കൊടുവള്ളി നഗരസഭാ, വാരിക്കുഴിത്താഴം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. അനിൽ കുമാർ വരണാധികാരിയ്ക്കു മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് മനോജ് നടുക്കണ്ടി, ജില്ലാ വൈസ് പ്രസിഡണ്ട് ടി.ദേവദാസ് , സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, അഡ്വ.ബിജു പടിപ്പുരക്കൽ, പി.സി രാജേഷ് , രതി രാധാകൃഷ്ണൻ , നിഷ രാജു , കെ. പി.മുരളീധരൻ , ലതീഷ് നടുക്കണ്ടി സംബന്ധിച്ചു.
,
കൊടുവള്ളി ടൗണിൽ നേതാക്കളും പ്രവർത്തകരുമൊത്ത് പ്രകടനം നടത്തിയ ശേഷമാണ് മുനിസിപ്പാലിറ്റി ഓഫീസിൽ പത്രിക നൽകിയത്.
സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, മണ്ഡലം പ്രസിഡണ്ട് മനോജ് നടുക്കണ്ടി എന്നിവർ അനിൽ കുമാറിനെ ഹാരാർപ്പണം നടത്തി


