Trending

‘പുറത്ത് പോകാനുള്ള മനസ്സുണ്ടെങ്കിൽ സെമിനാറില്‍ പങ്കെടുക്കാം’; കെ വി തോമസിന് സുധാകരന്റെ മുന്നറിയിപ്പ്.




സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

വിലക്ക് ലംഘിച്ച്‌ കെവി തോമസ് പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. വിഷയത്തില്‍ രാവിലെ കെ വി തോമസുമായി സംസാരിച്ചിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

'പുറത്ത് പോകാനുള്ള മനസ്സുണ്ടെങ്കിലേ ഈ പരിപാടിയില്‍ പങ്കെടുക്കൂ. അല്ലെങ്കില്‍ പങ്കെടുക്കില്ലല്ലോ. പുറത്താണെങ്കില്‍ പുറത്ത് എന്ന് തീരുമാനം എടുത്താലെ പരിപാടിയില്‍ പങ്കെടുക്കൂ. അദ്ദേഹം പങ്കെടുക്കില്ലെന്നാണ് എന്റെ തിരിച്ചറിവും ഊഹവും.' സുധാകരന്‍ പറഞ്ഞു.
എംവി ജയരാജന് എന്തും പറയാം. ഞങ്ങള്‍ക്കവിടെ പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും വികാരം ഉണ്ട്. അതിനെ ചവിട്ടിമെതിച്ച്‌ സിപിഐഎമ്മിന്റെ വേദിയിലേക്ക് കയറി ചെല്ലാന്‍ ഒരു കോണ്‍ഗ്രസ് നേതാവിന് സാധിക്കില്ല. ഇത് കേരളത്തിലല്ലെങ്കിലും കോണ്‍ഗ്രസ് ഇത്രയും വാശിപിടിക്കില്ലായിരുന്നുവെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു. കേരളത്തില്‍ അത്രയും ഏകാധിപത്യപരമായ ഫാസിസം നടപ്പിലാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് സന്ധി ചെയ്യാന്‍ ഞങ്ങളില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Post a Comment

Previous Post Next Post