*ദുർഗന്ധം പുറത്ത് വരുന്നതിന് സംവിധാനമേർപ്പെടുത്തുക അല്ലെങ്കില്‍ സ്ഥാപനം പൂട്ടിയിടുക. എംഎല്‍എ*
താമരശ്ശേരി :കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ ഫാക്ടറിയിൽ സ്ഥലം എംഎല്‍എ ഡോ. എം.കെ മുനീർ സന്ദര്‍ശനം നടത്തി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഏ.കെ.അബൂബക്കർ കുട്ടി , മുഹമ്മദ് ഷാഹിം ഹാജി, പ്രേംജി ജയിംസ്, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഹാരിസ് അമ്പായത്തോട് എന്നിവർ അനുഗമിച്ചു.
കൂടത്തായിലേയും, കരിമ്പാലകുന്നിലേയും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും എംഎല്‍എയോട് ദുർഗന്ധം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത മാനസിക പ്രയാസങ്ങള്‍ വിവരിച്ചു കൊടുത്തു.
ഇന്ന് തന്നെ പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും ഫാക്ടറി ഉടമകളേയും കേട്ടതിന് ശേഷം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. ദുർഗന്ധം വമിപ്പിച്ച് കൊണ്ട് ഒരു കാരണവശാലും ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
വേണ്ടി വന്നാല്‍ പ്രശ്നം നിയമസഭയില്‍ ഉന്നയിക്കുമെന്നും പഞ്ചായത്ത് മന്ത്രിമായും ചർച്ച ചെയ്യുമെന്നും അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.