താമരശ്ശേരി : വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് വ്യാപാര ഭവനിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അമീർ മുഹമ്മദ് ഷാജിയെ ഐക്യഖണ്ഡേന താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു.
ജനറൽ ബോഡി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽകുമാർ , ജില്ലാ ട്രഷറർ എ.വി.എം. കബീർ, വൈ: പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത്, യൂത്ത് വിംങ്ങ് സംസ്ഥാന ജന: സെക്രട്ടറി മനാഫ് കാപ്പാട് , യൂത്ത് വിങ്ങ് ജില്ലാ ജന: സെക്രട്ടറി സലീം രാമാനാട്ടുകര, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പുതിയ കമ്മറ്റി ഭാരവാഹികളായി
(പ്രസിഡണ്ട് ) അമീർ മുഹമ്മദ് ഷാജി (ജന: സെക്രട്ടറി) റജി ജോസഫ് ( ട്രഷറർ) മസൂദ് കെ.എം വൈസ് പ്രസിഡണ്ടുമാരായി എൻ.പി.അബ്ദുൽ മജീദ് , മോഹനൻ, മുർതാസ് അലി, പി.സി. റഹീം സെക്രട്ടറിമാരായി ബോബൻ , റഷീദ്, ഷംസു, മുഹമ്മദ് സാലി, റഫീഖ് എന്നിവരെയും തെരെഞ്ഞെടുത്തു .
