*🌴വെളുത്തുള്ളി മിശ്രിത ലായനി🌴*
➿➿➿➿➿➿➿
```കീടങ്ങളെ അകറ്റിനിര്‍ത്താന്‍ വെപ്പിനോപ്പം വെളുത്തുള്ളിക്കും നല്ല ശക്തിയുണ്ട്.ആദ്യം വേപ്പെണ്ണ എമല്‍ഷന്‍ ഉണ്ടാക്കിയെടുക്കണംഅര ലിറ്റര്‍ വെള്ളമെടുത്ത് 60ഗ്രാം സോപ്പ്നന്നായി ലയിപ്പിച് ചേര്‍ക്കുക.
അതിന് ശേഷംഒരു വലിയ പാത്രമെടുത്ത് അതിലേക്ക് വേപ്പെണ്ണയും സോപ്പ് ലായിനിയും ഒരുമിച്ച്ഒഴിക്കുക.അതെ സമയം ഇവ നന്നായി ഇളക്കികൊടുക്കണം.സോപ്പ് ലായിനിയും വേപ്പെണ്ണ യും നന്നായി കൂടി ചേരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.```
*ഉപയോഗിക്കുന്ന രീതി*
```ഇങ്ങനെ ഇളക്കിയെടുത്ത മിശ്രിത ലായിനിയിലേക്ക് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാം.
പാവല്‍,പടവലം,വഴുതന,മുളക്,കുമ്പളം,മത്തന്‍ എന്നിവയ്ക്ക് 40 ഇരട്ടി വെള്ളം ചേര്‍ക്കണം.പയര്‍,വെണ്ട,അമര,ചതുര പയര്‍ എന്നിവയ്ക്ക് 30 ഇരട്ടി വെള്ളം ചേര്‍ക്കണം.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വാഴ;15-20 ഇരട്ടി വെള്ളം ഇങ്ങനെ നേര്‍പ്പിക്കുന്ന ഓരോ ലിറ്റര്‍ വെള്ളത്തിലും 20ഗ്രാം എന്ന തോതില്‍ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേര്‍ക്കാം.
വേപ്പെണ്ണ അടങ്ങിയ ലായിനി കൂടുതല്‍ സമയം സൂക്ഷിച്ചു വെക്കാന്‍ പറ്റില്ല.അവ ഉണ്ടാക്കിയ ഉടനെ ഉപയോഗിച്ച് തീര്‍ക്കണം.അല്ലാതെ വരുമ്പോള്‍ വേപ്പെണ്ണ ഒരിടത്ത് ശേഖരിക്കപ്പെടുകയുംതളിക്കുന്ന സമയത്ത് അത് മാത്രം ചെന്ന് വീണ് ഇലകള്‍ കരിയുന്നതിന് കാരണമാകാം.```
കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿