Trending

ബസ്, ഓട്ടോ-ടാക്സി ചാർജ് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.



തിരുവനന്തപുരം: ബസ്, ഓട്ടോ-ടാക്സി ചാർജ് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ തീരുമാനമായിട്ടില്ല. കൺസെഷൻ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സ്വിഫ്റ്റ് ബസിന് ചെറിയ അപകടമാണ് ഉണ്ടായത്. മാധ്യമങ്ങൾ അത് പെരുപ്പിച്ച് കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വർധിപ്പിച്ചു. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കിയാണ് വർധിപ്പിച്ചത്. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്.

ടാക്സി മിനിമം ചാർജ് 200 രൂപയാക്കിയാണ് വർധിപ്പിച്ചത്. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്നും 20 രൂപയാക്കി ഉയർത്തി. 1500 സി.സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയിൽ നിന്നും 225 രൂപയാക്കിയും വർധിപ്പിച്ചു.

Post a Comment

Previous Post Next Post