Trending

ജപ്തി ഭീഷണി നേരിടുന്ന കർഷരെ സഹായിക്കാൻ ബാങ്കുകൾ ഉദാര നടപടികൾ സ്വീകരിക്കണം.



താമരശ്ശേരി. വിവിധ ബാങ്കുകളിൽ നിന്ന് വായ്പകൾ വാങ്ങി കൃഷികൾ ചെയ്ത് കൊണ്ടിരുന്ന ചെറുകിട കർഷകർ കോവിഡ്, 
കാട്ടുമൃഗങ്ങളുടെ ഇടവിളകൃഷി നശിപ്പിക്കൽ, പ്രളയം . കാർഷിക ഉൽപ്പന്നങ്ങളുടെ വില കുറവ്.മുതലായ കാരണങ്ങളാൽ ബാങ്ക് കളിൽ നിന്ന് വായ്പ വാങ്ങിയ ചെറുകിട കർഷകർക്ക് കൃത്യമായി വായ്പ മടക്കി അടയ്ക്കുവാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.2021-ജൂണിനു ശേഷം ആറു മാസത്തേക്ക് കൂടി മൊറട്ടോറിയം നീട്ടി സർക്കാർ ഉത്തരവിറയ്ക്കിയെങ്കിലും ബാങ്കുകൾ അംഗികരിച്ചില്ല. അത് കൊണ്ട് മൊറട്ടോറിയം കാലയളവിൽ തിരിച്ചടവു് മുടങ്ങിയ വായ്പകളെല്ലാം കൂടിശ്ശികയായി ബാങ്കുകൾ കണക്കാക്കിയത് കൊണ്ടാണ് ജപ്തി നടപടികൾ ഉണ്ടാകുന്നത്.ജപ്തി നടപടിയിൽ നിന്ന് കർഷകരെ സഹായിക്കാൻ ബാങ്ക്കൾ പിഴപ്പലിശ പരിപൂർണ്ണമായും ഒഴിവാക്കുകയും വായ്പ കാലാവധി നീട്ടി പുനർ നിശ്ചയിക്കുകയും വേണമെന്ന് താമരശ്ശേരി താലൂക്ക് വികസനസമതി അംഗം കെ.വി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post