Trending

CPI കട്ടിപ്പാറ ലോക്കൽ സമ്മേളനം നടത്തി.


കട്ടിപ്പാറ : കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയുടെ കട്ടിപ്പാറ ലോക്കൽ കമ്മറ്റി സമ്മേളനം
ചുണ്ടൻകുഴി മദ്രസ്സാ ഹാളിൽ വെച്ച് ഇന്ന് (April - 7 ) ചേർന്നു.

AITUC സംസ്ഥാന കമ്മറ്റി അംഗം സഖ: K ദാമോദരൻ ഉൽഘാടനം ചെയ്തു. എൻ രവി വേനക്കാവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 
CPI കോഴിക്കോട് ജില്ലാ സെക്രട്ടറി സഖ:TV ബാലൻ, താമരശ്ശേരി മണ്ഡലം സെക്രട്ടറി സഖ:TM പൗലോസ്സ് മാസ്റ്റർ, ഭാരവാഹികൾ ആയ സഖ: സുദീഷ് ,അഷ്റഫ് ,എം ബി സുബീഷ് വേനക്കാവ് എന്നിവർ സംസാരിച്ചു.


കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ കേന്ദ്രീകരിച്ച് ഒരു പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ യോഗം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  സമ്മേളനത്തിൽ പ്രേമൻ മേപുതിയോട്ടിൽ, ചമൽ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post