Trending

ഓമശ്ശേരിയിൽ ഭക്ഷ്യവിൽപ്പനശാലകളിൽ പരിശോധന തുടരുന്നു.2000 രൂപ പിഴ ചുമത്തി.


ഓമശ്ശേരി: ഓമശ്ശേരിയിൽ ആരോഗ്യ വിഭാഗവും ഗ്രാമ പഞ്ചായത്തും സംയുക്തമായി ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യ സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും അനധികൃതമായി പ്രവർത്തിക്കുകയും ചെയ്യുകയും പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിൽ 2000 രൂപ പിഴ ചുമത്തി .ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.നിയമ നടപടികളുടെ ഭാഗമായി 3 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.നിർദ്ദേശങ്ങൾ നൽകിയിട്ടും തുടർന്നും പകർച്ചവ്യാധികൾക്ക് കാരണമാം വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ തുടരും.കേന്ദ്ര പുകയില നിയന്ത്രണ നിയമമനുസരിച്ച് ബേങ്കുകൾ, ഡെൻറൽ ക്ലിനിക്കുകൾ, ഹോമിയോ ക്ലിനിക്കുകൾ, ഗവ: ഓഫീസുകൾ, മറ്റ് സ്ഥാപനങ്ങൾ ഉൾപ്പെടെ 84 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.ടി.ഗണേശൻ., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മഞ്ജുഷ ടി. ഒ, ജയകൃഷ്ണൻ കെ.ടി., സജീർ.ടി, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സൂര്യ.സി, പ്രേമ.സി.കെ എന്നിവർ നേതൃത്വം നൽകി. കർശന പരിശോധന തുടരുമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ ഡോ: ബി.സായ്നാഥ് അറിയിച്ചു.

Post a Comment

Previous Post Next Post