Trending

ഇന്ത്യൻ മാരിടൈം സർവകലാശാലയിൽ പ്രവേശനം നേടിയ അജിലാൻ അഹമ്മദിനെ ആദരിച്ചു

പുതുപ്പാടി: ഇന്ത്യൻ മാരിടൈം സർവകലാശാലയിൽ (Indian Maritime University) പ്രവേശനം നേടിയ അജിലാൻ അഹമ്മദിനെ കൈതപ്പൊയിൽ ജി. സെവന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ ഉപഹാരം സമിതി പ്രസിഡന്റ് സി.കെ. ബഷീർ സമ്മാനിച്ചു.

ചടങ്ങിൽ വി.കെ. കാദർ, നജ്മുദ്ധീൻ, പി.വി. നാസർ, പി.എം. അബ്ബാസ്, കെ.കെ. ശംസുദ്ധീൻ, കെ.സി., ടി.കെ. സുബൈർ, യു.കെ. മുജീബ് എന്നിവർ പങ്കെടുത്തു. അജിലാൻ അഹമ്മദിന്റെ ഉന്നത വിദ്യാഭ്യാസ നേട്ടം ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിക്കുകയും തുടർപഠനത്തിനും ഭാവി ജീവിതത്തിനും ആശംസകൾ നേർക്കുകയും ചെയ്തു.

Post a Comment

Previous Post Next Post