Trending

മയക്കുമരുന്ന് ശൃംഖലയുടെ സാമ്പത്തിക ഇടപാടിൽ അധ്യാപിക അറസ്റ്റിൽ

വടകര: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കേസിൽ കൂരാച്ചുണ്ട് സ്വദേശിനിയും അധ്യാപികയുമായ യുവതിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് പിടിയിലായത്.

ലഹരിമരുന്ന് ആവശ്യപ്പെട്ടവരിൽ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന ബാങ്ക് അക്കൗണ്ടായി കാവ്യയുടെ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ആവശ്യക്കാർ അക്കൗണ്ടിലേക്ക് പണം അയച്ചശേഷം അത് സ്ഥിരീകരിച്ചാൽ മറ്റൊരാൾ മുഖേനയാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ കൈമാറിയിരുന്നത്. ഈ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും പൊലീസ് അറിയിച്ചു.

എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരുതോങ്കര സ്വദേശിനി കീർത്തനയെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലും സാമ്പത്തിക രേഖകൾ പരിശോധിച്ചതിലുമാണ് അന്വേഷണം കാവ്യയിലേക്ക് എത്തിയത്.

നേരിട്ട് ലഹരിമരുന്ന് കൈമാറാതെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി കോടതിയിൽ ഹാജരാക്കുമെന്ന് വടകര പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post