Trending

ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1006.50 രൂപ. 14.2 കിലോ സിലിണ്ടറിന് നിലവില്‍ 956.50 രൂപയായിരുന്നു വില. വാണിജ്യസിലിണ്ടറുകളുടെ വില കഴിഞ്ഞയാഴ്ച കൂട്ടിയിരുന്നു.


കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 1,006 രൂപ 50 പൈസയാണ് പുതുക്കിയ വില.


നിലവില്‍ 14.2 കിലോ സിലിണ്ടറിന് 956 രൂപ 50 പൈസയായിരുന്നു വില.

വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞാഴ്ച കൂട്ടിയിരുന്നു. 102 രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപയായി. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്.

Post a Comment

Previous Post Next Post