Trending

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി ഉടൻ പ്രഖ്യാപിക്കണം.


താമരശ്ശേരി : കൃഷി ഭൂമിയിലെ ഇടവിളകൃഷികൾ എല്ലാം കാട്ടിൽ നിന്നും ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടുപന്നികൾ നശിപ്പിച്ചു കഴിഞ്ഞു. കപ്പ കൃഷി പരിപുർണ്ണമായും കാട്ടുപന്നി കൾ നശിപ്പിച്ച് കൊണ്ടിരിക്കുന്നു. വാഹനങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന കപ്പ കിഴങ്ങു മാത്രമെ നമ്മുടെ ടൗണുകളിൽ ഇപ്പോൾ ലഭിക്കാറുള്ളു.കേരളത്തിലെ കാർഷിക ഭുമിയിലെ ഇടവിളകൃഷികൾ സംരക്ഷിക്കുന്നതിനും ആക്രമണകാരികളായ കാട്ടുപന്നികളിൽ നിന്ന് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനും കാട്ടുപന്നി കളെ ക്ഷുദ്രജീവിയായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഉടൻ പ്രഖ്യാപിക്കണമെന്ന് താമരശ്ശേരി മേഖല സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post