കശ്മീർ റിക്രൂട്ട്മെന്റ് കേസിൽ പത്ത്
പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചുരണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ
വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തം
ആക്കി. എൻഐഎ നൽകിയ അപ്പീൽ
പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി
നടപടി.രണ്ടാം പ്രതി എംഎച്ച് ഫൈസൽ, 14ാം
പ്രതി മുഹമ്മദ് ഫസൽ, 22ാം പ്രതി ഉമർ ഫറൂഖ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
ശിക്ഷിക്കപ്പെട്ട പ്രതികളും, എൻ ഐ എ യും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി
വിധി പറഞ്ഞത്. എൻ ഐ എ കോടതി ശിക്ഷ
ചോദ്യം ചെയ്ത് തടിയന്റവിട നസീർ,
സർഫറാസ് നവാസ്, സാബിർ പി ബുഹാരി
തുടങ്ങി 13 പ്രതികളാണ് അപ്പീൽ
നൽകിയിരുന്നത്. പ്രതികൾക്കെതിരെ
ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി
ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എൻ
ഐ എയുടെ അപ്പീൽ.
തടിയന്റവിടെ നസീർ അടക്കമുള്ളവരുടെ
നേതൃത്വത്തിൽ 2008ൽ പാക് ഭീകര
സംഘടനയായ ലശ്കർ ഇ ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ
സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
രണ്ടു പേർ ഒളിവിലാണ്.
