Trending

പഞ്ചായത്ത് പ്രതിനിധികൾ ഫ്രഷ് കട്ട് പരിസരം സന്ദർശിച്ചു.


കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡ് കരിംപാലക്കുന്നിലെ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കട്ടിപ്പാറ പഞ്ചായത്തിന്റെയും, കോടഞ്ചേരി പഞ്ചായത്തിന്റെയും അതിരിലുള്ള ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ സ്ഥാപനത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യവും ദുർഗന്ധവും നേരിട്ട് മനസ്സിലാക്കുന്നതിനായി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
അസഹനിയമായ ദുർഗന്ധം ആയിരുന്നു സന്ദർശനവേളയിൽ ഉണ്ടായിരുന്നത്.

കൂടാതെ സമീപപ്രദേശത്തെ നീർച്ചാലുകളിലും പുഴയുടെ ഓരങ്ങളും എല്ലാം ഈ മാലിന്യങ്ങൾ വന്നടിഞ്ഞ് രൂപപ്പെടുന്ന പ്രത്യേക തരം പായലുകളും വെള്ളത്തിന്റെ നിറ വ്യത്യാസവുമെല്ലാം കണ്ടു മനസ്സിലാക്കി.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുമായും മേൽ വിഷയം ചർച്ച ചെയ്യുകയും അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു കൊണ്ട് ദുർഗന്ധത്തിന് ശാശ്വത പരിഹാരം കാണുവാൻ ആവശ്യമായ നടപടികൾ സ്വികരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

പൊല്യൂഷൻ കൺട്രോൾ ബോർഡിന് ഈ സ്ഥലം പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും കത്ത് നൽകിയിട്ടുണ്ട് .

പ്രശ്ന ബാധിത പ്രദേശങ്ങൾ വാർഡ് കരിമ്പാലാക്കുന്ന് മെമ്പർ ചിന്നമ്മ വയ്കാട്ടിന്റെയും, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെയും നേതൃത്വത്തിൽ ജനകീയ സമര സമിതി അംഗങ്ങൾ മൊയ്തീൻ ഹാജി, അഹ്മദ് കോയ, ഫൈസൽ എ എം എന്നിവർ സന്ദർശനം നടത്തി

Post a Comment

Previous Post Next Post