Trending

സന്തോഷ് ട്രോഫി ജേതാവ് പി.എൻ നൗഫലിന് തിരുവമ്പാടിയിൽ ഇന്ന് സ്വീകരണം.


തിരുവമ്പാടി: സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളാ ടീമിനായി ബൂട്ടണിഞ്ഞ് സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരള ടീമിന് നിർണ്ണായക സംഭാവനകൾ ചെയ്ത തിരുവമ്പാടിയുടെ അഭിമാന താരം പി.എൻ നൗഫലിന് ജന്മനാട്ടിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും കോസ്മോസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇന്ന് സ്വീകരണം.

വൈകുന്നേരം 3 മണിക്ക് യു.സി മുക്ക് ജംഗ്ഷനിൽ നിന്നും തിരുവമ്പാടി ടൗണിലേക്ക് ബാന്റ് മേളങ്ങളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ നൗഫലിനെ ആനയിക്കും. തുടർന്ന് ബസ്സ്റ്റാന്റ് സ്റ്റേജിൽ വെച്ച് സ്വീകരണ സംഗമവും നടക്കും.

ചടങ്ങിൽ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്,വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,ലിസി മാളിയേക്കൽ,ഷൗക്കത്തലി കൊല്ലത്തിൽ,റംല ചോലക്കൽ,രാമചന്ദ്രൻ കരിമ്പിൽ, ജോളി ജോസഫ്,സുനിൽ ഖാൻ, ബാബു മാസ്റ്റർ പൈക്കാട്ടിൽ,പിടി അഗസ്റ്റിൻ,മുഹമ്മദലി സഫർ, നിയാസ്ഖാൻ എന്നിവർ സംബന്ധിക്കും

റിപ്പോർട്ട്: ഫാസിൽ തിരുവമ്പാടി

Post a Comment

Previous Post Next Post