കട്ടിപ്പാറ : കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ വിളയാട്ടം മൂലം ചെറുകിട കർഷകർ വളരെയധികം കഷ്ടപ്പെടുന്നു.പൊതു ജനങ്ങളുടെ സമാധാന ജീവിതം ദുസ്സഹമാക്കുന്ന വിധത്തിൽ കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ നാശം വിതച്ചു കൊണ്ടിരിക്കുന്നു. കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് നിലവിലുണ്ടെങ്കിലും വനം വകുപ്പ് ഷൂട്ടർമാരുടെ കുറവ് മുലം വെടിവെച്ച് കൊല്ലാൻ സാധിക്കുന്നില്ല. ക്ഷുദ്രജീവി പട്ടികയിൽ കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ നശിപ്പിക്കാൻ ചെറുകിട കർഷകർക്ക് സാധിക്കുമായിരുന്നു.കഴിഞ്ഞ ഒരു ആഴ്ചയായി ചമലിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നിയുടെ വിളയാട്ടം മൂലം നിരവധി ചെറുകിട കർഷകരുടെ കപ്പയും മറ്റു ഇടവിളകൃഷികളും നശിപ്പിക്കപ്പെട്ടു.
അജയകുമാർ മുണ്ടയോട്ട്, ചാക്കോ കരോട്ട്, ബിജു കണ്ണൻന്തറ.
ജോസ് കരോട്ട്. വിജയ ബാലൻ നായർ, ഹസ്സൻകോയ. പുഷ്പൻ പുന്തല ത്ത്,
ശിവശങ്കരൻ വെണ്ടെക്കുംചാൽ
മുതലായവരുടെ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. കൃഷി നശിപ്പിക്കപ്പെട്ട കർഷകർക്ക് അർഹമായ നഷ്ട പരിഹാരം ലഭിക്കാൻ വനം വകുപ്പ് ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ചമൽമേഖല സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
