Trending

ആൾക്കൂട്ട ആക്രമണം: ആറുപ്രതികൾക്ക് ജാമ്യം.




കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത് പാലോളിയിലെ ആൾക്കൂട്ട ആക്രമണക്കേസിൽ ആറുപ്രതികൾക്ക് ജില്ലാകോടതി ജാമ്യമനുവദിച്ചു. നാലാം പ്രതി മുഹമ്മദ് ഇജാസ്, ആറാംപ്രതി മുഹമ്മദ് സാലി, പത്താംപ്രതി റിയാസ്, പതിനൊന്നാം പ്രതി ഷാലിദ്, പന്ത്രണ്ടാം പ്രതി നജ ഫാരിസ്, പതിമ്മൂന്നാം പ്രതി സുബൈർ എന്നിവർക്കാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസം 23-ന് പാലോളിയിൽ യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച്, വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികൾക്ക് വേണ്ടി അഡ്വ. ഷഹീർ സിങ്‌, അഡ്വ. കെ.പി. മുഹമ്മദ് ആരിഫ്, അഡ്വ. എം.കെ. ദിനേശൻ, അഡ്വ. മുഫീദ്, അഡ്വ. സൈനുദ്ദീൻ എന്നിവർ ഹാജരായി.

Post a Comment

Previous Post Next Post