കണ്ണൂർ: കേരള ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ടും സുന്നി നേതാവുമാമായ എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. കെ. എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം.