Trending

വയനാട്ടിലും ശക്തമായ മഴ: എൻഎച്ച് 766 ഗതാഗതം തടസ്സപ്പെട്ടു, ബത്തേരി താലൂക്കിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.




വയനാട്ടിൽ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. മുത്തങ്ങ വഴിയുള്ള എൻഎച്ച് 766 ഗതാഗതം തടസ്സപ്പെട്ടു. പൊൻകുഴി പുഴ കരകവിഞ്ഞൊഴുകിയതാണ് ഗതാഗത തടസ്സത്തിന് കാരണം. ഇതിലൂടെ വലിയ വാഹനങ്ങൾ മാത്രമേ ഇപ്പോൾ കടത്തിവിടുന്നത്.

അതേസമയം ജില്ലയിൽ മിക്കിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള നടപടിയിലാണ്. ബത്തേരി താലൂക്കിലെ നെൻമേനി പഞ്ചായത്തിൽ കല്ലിങ്കരാ യുപി സ്കൂളിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി.വെള്ളച്ചാൽ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടുത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചു.

Post a Comment

Previous Post Next Post