Trending

യുവജന സംഘടന ശാക്തീകരണ പരിപാടി നടത്തി





കൊടുവള്ളി : നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് സംഘടിപ്പിക്കുന്ന യുവജന സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി കൊടുവള്ളി ബ്ലോക്ക്‌ തല യുവജന സംഘടനാ ശാക്തീകരണ പരിപാടി ഉദയ ക്ലബ്‌ കാവിലുമ്മാരത്തിന്റെ സഹകരണത്തോടെ കാവിലുമ്മാരം എൻ. ബി. ടി കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടന്നു.

ഉദയ ക്ലബ്‌ പ്രസിഡന്റ്‌ സി. പി. സത്യൻ അധ്യക്ഷത വഹിച്ച പരിപാടി നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീ. സി.സനൂപ് ഉദ്ഘാടനം നിർവഹിച്ചു.

മുതുകാട് ഐ.ടി.ഐ പ്രിൻസിപ്പൽ ശ്രീ.വി. കെ.അജിത് കുമാർ മുഖ്യാതിഥിയായി. പരിപാടിയിൽ എസ്. എസ്.എൽ. സി., പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെയും ജില്ലാ തല ക്ലീൻ ഇന്ത്യ ക്യാമ്പയിനിൽ മികച്ച വോളറ്റീയാറായി തിരഞ്ഞെടുത്ത കൊടുവള്ളി ബ്ലോക്ക്‌ നാഷണൽ യൂത്ത് വോളണ്ടീയർ കെ. വൈ. ജോസ്നയേയും ആദരിച്ചു.കുന്നമംഗലം ബ്ലോക്ക്‌ നാഷണൽ യൂത്ത് വോളണ്ടീയർമാരായ പി. ശരത്, റിഫാദ്,കോഴിക്കോട് ബ്ലോക്ക്‌  നാഷണൽ യൂത്ത് വോളണ്ടീയർ ഫിജാസ്, ശശി അനുഗ്രഹ,കമറുൽ ഹക്കിം,സക്കീർ മാസ്റ്റർ ക്രെസെന്റ്, ഇയാസ്, ടി. പി. ബഷീർ, റിയാസ്, സോനു പ്രസാദ് ജിഷ്ണു തുടങ്ങിയർ സംസാരിച്ചു.

Post a Comment

Previous Post Next Post