കൂടരഞ്ഞി: ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനായി 2013 ൽ രാജ്യത്ത് നിലവിൽ വന്ന ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നിയമത്തിൻ്റെ ഭാഗമായി ഗോത്രവർഗ്ഗ ജനവിഭാഗത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഭാഗമായി വനമേഖലകളിലെ യാത്രാസൗകര്യം കുറഞ്ഞ ഒറ്റപ്പെട്ട ഗോത്രവർഗ്ഗ കോളനികളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് റേഷൻകടകൾ വഴിലഭിക്കുന്ന അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കടയുടെ കോഴിക്കോട് ജില്ല തല ഉദ്ഘാടനം കൂടരഞ്ഞി മഞ്ഞക്കടവിൽ
കേരളാ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും .
നാളെ വൈകുന്നേരം 3.30 പെരുമ്പുള പാരിഷ്ഹാളിൽ നടക്കുന്ന പരിപാടിയിൽ എം.എൽ.എ ലിന്റോ ജോസഫ് അദ്ധ്യക്ഷത വഹിക്കും. മഞ്ഞക്കടവിന് പുറമെ മേലെ പൊന്നാങ്കയം, മുത്തപ്പൻപുഴ, കുറുമരുകണ്ടി എന്നീ ഗോത്രവർഗ്ഗ ഊരുകളിലാണ് സഞ്ചരിക്കുന്ന റേഷൻ കട പ്രവർത്തിക്കുക.
