ഡിസി ബുക്സ് സംഘടിപ്പിച്ച രാമായണ പ്രശ്നോത്തരിയിൽ സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മുഹമ്മദ് ജാബിറും ബാസിത്തും .
നൂറു കണക്കിന് മൽസരാർഥികളെ പിന്തള്ളിയാണ് മലപ്പുറം മർക്കസ് വാഫി കോളേജിലെ ഈ വിദ്യാർഥികൾ വിജയികളായത്.
അതിവിപുലവും വൈവിധ്യവുമായ രാമായണ കഥാസന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങളേയും ആസ്പദമാക്കി തയ്യാറാക്കിയ 10 ചോദ്യങ്ങളാണ് രാമായണ പ്രശ്‌നോത്തരിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആയിരത്തിലധികം വായനക്കാരാണ് മത്സരത്തിൽ പങ്കുചേർന്നത്. പങ്കെടുത്ത എല്ലാവർക്കും ഡി സി ബുക്സ് അഭിനന്ദനങ്ങൾ അറിയിച്ചു.
