Trending

റീഫര്‍ വാനുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു.





പഴം പച്ചക്കറി വിപണനത്തിനായി തയ്യാറാക്കിയ റീഫര്‍ വാനുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. കാര്‍ഷിക ഉല്‍പനങ്ങളുടെ വിപണനത്തിന് മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പ്രത്യേക സൗകര്യങ്ങളുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക വിപണനം ശാക്തീകരിക്കല്‍ പദ്ധതിയുടെ ഭാഗമയാണിത്. ശീതീകരിച്ച 19 വാഹനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ (PACS), ഹോർട്ടികോർപ്, എഫ്.പി.ഓകൾ എന്നിവരാണ് പദ്ധതി ഗുണഭോക്താക്കൾ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും, മറ്റ് ഏജൻസികൾക്കു 100 ശതമാനം സബ്സിഡി നിരക്കിലുമാണ് വാഹനങ്ങൾ നൽകുന്നത്.

Post a Comment

Previous Post Next Post