Trending

ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാതായി ; പിന്നില്‍ സ്വര്‍ണക്കടത്തു സംഘമെന്ന് സംശയം





വടകര : ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറിൽ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അനസിനെയാണ് കാണാതായത്. സ്വര്‍ണക്കടത്ത് സംഘമാണ് യുവാവിന്റെ തിരോധാനത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ലെന്ന് കാണിച്ചാണ് മാതാവ് സുലൈഖ നാദാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ജൂലൈ 21ന് അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശിയെന്ന് പറഞ്ഞ് ഒരു സംഘം കാറില്‍ വന്നെന്നും ഇതിലൊരാള്‍ വീട്ടിലേക്ക് കയറി അനസിനെ അന്വേഷിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.

Post a Comment

Previous Post Next Post