കട്ടിപ്പാറ :കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ചമൽ പ്രദേശത്ത് 4, 7,3 വാർഡുകളിൽപ്പെട്ട
എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച് ചമൽ ഭാഗത്തെ ചമൽ ടൗൺ , ചുണ്ടൻ കുഴി, ജി എൽ പി സ്കൂൾ പരിസരം, ട്രൈബൽ കോളനി പരിസരം, വെണ്ടേക്കുംചാൽ മാക്കുന്ന്, കേളൻമൂല,
എട്ടേക്ര ഭാഗങ്ങളിൽ ഗ്രാമ പഞ്ചായത്തിന്റെ തുടക്കമേന്നോണം പ്ലാസ്റ്റിക് നിരോധനം കൊണ്ടുവരുകയാണെന്ന് കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ് അറിയിച്ചു.
സാധനങ്ങൾ വാങ്ങിക്കുവാൻ തുണി സഞ്ചിയും, മീൻ വാങ്ങിക്കുന്നതിനു ബോക്സും മറ്റുമായി പോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
എന്നു മുതലാണ് നിരോധനം ഏർപ്പെടുത്തുക
എന്നത് ഗ്രാമ പഞ്ചായത്ത്
ചമൽ പ്രദേശത്തെ വ്യാപാരികളുടെ സംയുക്ത യോഗത്തിന് ശേഷം അറിയിക്കുമെന്ന്
അനിൽ ജോർജ് അറിയിച്ചു.