Trending

ഇനി കയാക്കിംഗ് ആരവം നൂറോളം കയാക്കർമാർ പങ്കെടുക്കും.





 കോടഞ്ചേരി : ചാലിയാറിന്റെ ഓളപ്പരപ്പിൽ ഇനി കയാക്കിംഗ് ആരവം. എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി 12,13,14 ദിവസങ്ങളിൽ നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിൽ അന്താരാഷ്ട്ര ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കയാക്കർമാർ അണിനിരക്കും.



മുൻവർഷം നടന്ന കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ റഷ്യയുടെ ഇവാൻ ഇത്തവണയും മത്സരത്തിനുണ്ടാവും. റഷ്യൻ നാഷണൽ വൈറ്റ് വാട്ടർ കയാക്കിംഗ് താരമായ ഇവാൻ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിയാണ്.



ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട വനിതാ കയാക്കർമാരായ 17 വയസുകാരി പ്രിയങ്ക റാണ, 22കാരി നൈന അധികാരി എന്നിവർ കോടഞ്ചേരിയിൽ നടക്കുന്ന കയാക്കിംഗ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഗംഗ റിവർ ഫെസ്റ്റിവൽ പോലുള്ള വിവിധ കയാക്കിംഗ് മത്സരങ്ങളിൽ വിജയിച്ചിട്ടുള്ളവരാണ് ഇരുവരും.

Post a Comment

Previous Post Next Post