ചമൽ : ചമൽ നിർമ്മല യുപി സ്കൂളിൽ കേളി 2022 എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. സ്കൂൾ പ്രധാനധ്യാപിക ജിസ്ന ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് IUML ALP സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പാലം ഉദ്ഘാടനം ചെയ്തു.
ഇങ്ങനെയുള്ള കലാമേളകളിലൂടെയാണ് കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാൻ സാധിക്കുന്നത് എന്നും അതിനാൽ പേടിയെല്ലാം മാറ്റിവെച്ച് പരമാവധി പരിപാടികളിൽ പങ്കെടുക്കണമെന്നും സാർ സൂചിപ്പിച്ചു. സ്കൂൾ സീനിയർ അധ്യാപിക ശ്രുതി പി സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ മഞ്ജു മാത്യു നന്ദി പറഞ്ഞു. ഇന്നും നാളെയും ആയിട്ടാണ് കുട്ടികളുടെ മത്സരയിനങ്ങൾ അരങ്ങേറുന്നത്. കോവിഡിന് ശേഷമുള്ള കലാമേളയായതിനാൽ കുട്ടികളെല്ലാവരും ആഘോഷത്തിമർപ്പിലാണ്.
