*താമരശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി ദേശീയതലത്തിൽ നടത്തുന്ന സേവാ സപ്താഹവുമായി ബന്ധപ്പെട്ട് ബിജെപി താമരശ്ശേരി നോർത്ത് ഏരിയാ കമ്മിറ്റി പഴശ്ശിരാജ വിദ്യാമന്ദിരത്തിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനു വേണ്ടി നൂറ് കിലോഗ്രാം അരിയും പച്ചക്കറികളും നൽകി.
സ്കൂളിൽ നടന്ന ചടങ്ങിൽ നോർത്ത് ഏരിയാ പ്രസിഡണ്ട് എ.കെ. ബബീഷ് അധ്യക്ഷനായി.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ദീപപ്രോജ്ജ്വലനം നടത്തി ഭക്ഷ്യ വസ്തുക്കൾ പ്രധാന അദ്ധ്യാപകൻ കെ.പി. ഗോവിന്ദൻകുട്ടി മാസ്റ്റർക്ക് കൈമാറി.
സംസ്ഥാന കൗൺസിൽ അംഗം വി.പി.രാജീവൻ , ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ .പി . ശിവദാസൻ , മണ്ഡലം സെൽ കോ ഓർഡിനേറ്റർ ബിൽജു രാമദേശം ഏരിയാ ഭാരവാഹികളായ വി.പി. ബാബുരാജ്, സി.കെ. സന്തോഷ്, നിധിൻ.കെ.പി , വിദ്യാലയ സമിതി ഭാരവാഹികളായ എം.സി.അഖിലേഷ്, ഷൈമ വിനോദ്, വി.അരവിന്ദൻ , സുരേഷ് കുമാർ പ്രസംഗിച്ചു.
Tags:
THAMARASSERY