ചമൽ : കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ 4, 3,7 വാർഡുകൾ ഉൾപ്പെടുന്ന ചമൽ പ്രദേശങ്ങളിൽ ഒക്ടോബർ മാസം 2ാം തിയ്യതി മുതൽ പ്ലാസ്റ്റിക് കവറുകളും , മറ്റ് നിരോധിത വസ്തുക്കളും ഒഴിവാക്കുമെന്ന് നമ്മളും , അത്തരം സാധനങ്ങൾ കടകളിൽ നിന്ന് കൊടുക്കില്ലെന്നും, വിൽക്കില്ലെന്നും വ്യാപാരികളും തീരുമാനിച്ചതാണ്. ആയതിനാൽ ചമൽ ടൗൺ, പരിസര പ്രദേശങ്ങളായ അംബേദ്ക്കർകോളനി ജംഗ്ക്ഷൻ [ വളവ് ], ജിഎൽ പി സ്കൂൾ പരിസരം, ചുണ്ടൻകുഴി ഭാഗങ്ങൾ, എസ്റ്റേറ്റ്മുക്ക്, 8 ഏക്ര ഭാഗങ്ങൾ, വള്ളുവർക്കുന്ന് കോളനി പരിസരങ്ങൾ , 4 , 7 വാർഡുകളിലെ വേണ്ടെക്കുംചാൽ, മാക്കുന്ന്, 4, 3 വാർഡുകളിലെ കേളൻമൂല തുടങ്ങിയ ഭാഗങ്ങളിലെ വ്യാപാരി സുഹൃത്തുക്കളുടെ യോഗം വിളിച്ച് ചേർത്ത് തീരുമാനം കൈകൊണ്ടതാണ്. എല്ലാവരും ഈ മഹത്തായ പദ്ധതി വിജയിപ്പിക്കുവാൻ സഹകരിക്കണം.
സാധനങ്ങൾ വാങ്ങി കൊണ്ടുവരുവാൻ കടകളിൽ നിന്ന് കവർ കിട്ടുന്നത് കാത്ത് നിൽക്കാതെ പകരം തുണി സഞ്ചിയും, മീൻ / ഇറച്ചി വാങ്ങിക്കുവാൻ ബോക്സും , എണ്ണ വാങ്ങിക്കുവാൻ കുപ്പിയും കൊണ്ടുപോയി മഹത്തായ പദ്ധതി വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
അനിൽ ജോർജ്