Trending

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു





ദുബായ്: പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.അറ്റ്ലസ് ജ്വല്ലറിയുടെ ഉടമയായിരുന്ന അദ്ദേഹം മറ്റു വ്യവസായ സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്നു. ഭാര്യ: ഇന്ദു. മക്കൾ: മഞ്ജു. ശ്രീകാന്ത്

അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞിരുന്ന ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം ജനശ്രദ്ധ ആകർഷിച്ചിരുന്നു

Post a Comment

Previous Post Next Post