കോഴിക്കോട് മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്‍റിലെ ടെക്നീഷൻ അജയകുമാർ (56), ഭാര്യ ലിനി (50 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയായ മകന്‍ ചികിത്സയിലാണ്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.