കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് മൾട്ടി പർപ്പസ് ഇന്റസ്ട്രിയൽ കോ. ഒപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്ന്റെ വാർഷിക പൊതുയോഗം കട്ടിപ്പാറ വ്യാപാര ഭവനിൽ വെച്ച് ചേർന്നു. യോഗത്തിൽ സെക്രട്ടറി ശശികലാ രവിന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഏ.കെ ലോഹിതാക്ഷൻന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സഹകാർ ഭാരതി ജില്ലാ സെക്രട്ടറി ബഹു..ശശിധരൻ പന്തീരടി ഉത്ഘാടനം ചെയ്തു. പ്രവർത്തന റിപോർട്ട് സെക്രട്ടറിയും വരവ് ചെലവ് കണക്ക് ഡയറക്ടർ ഷിജിലാ മനോജും അവതരിപിച്ചു. വൈസ് പ്രസിഡന്റ് രാജൻ . പി.എം അടുത്ത വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു ജില്ലാ വ്യവസായിക ബോർഡ് ഇൻസ്പെക്ടർ റഷീദ് സർ സൊസൈറ്റിയേ പറ്റിയുള്ള ബോധവൽക്കരണ ക്ലാസെടുത്തു. ഷാൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൊസൈറ്റി ഡയറക്റ്റർ എ.ടി. ബാലൻ നന്ദി പറഞ്ഞു.
സ്കിൽ ഡവലപ്മെന്റ് മൾട്ടി പർപ്പസ് ഇന്റസ്ട്രിയൽ കോ. ഒപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്ന്റെ വാർഷിക പൊതുയോഗം
byC News Kerala
•
0
