ചമൽ:മുതിർന്ന സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ ചമൽ അങ്ങാടിയിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി.യോഗത്തിൽ വാർഡ് മെമ്പർ അനിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി.സെബാസ്റ്റ്യൻ, അലി.സി.കെ, രതീഷ് പുവൻ മല, പിയൂസ്, അഗസ്റ്റിൻ ഇ.കെ എന്നിവർ സംസാരിച്ചു.
സിറാജുദീൻ ചുണ്ടൻകുഴി.സ്വാഗതവും വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി നന്ദിയും പറഞ്ഞു.
